Select Your Language

Notifications

webdunia
webdunia
webdunia
webdunia

തി​ടു​ക്ക​പ്പെ​ട്ട് കേ​സെ​ടു​ത്തേക്കില്ല; സരിതയുടെ പരാതി ആവിയാകുമോ ? - ക്രൈം​ബ്രാഞ്ച് അന്വേഷിക്കും

തി​ടു​ക്ക​പ്പെ​ട്ട് കേ​സെ​ടു​ത്തേക്കില്ല; സരിതയുടെ പരാതി ആവിയാകുമോ ?

saritha Complaint
തി​രു​വ​ന​ന്ത​പു​രം , വെള്ളി, 20 ഒക്‌ടോബര്‍ 2017 (14:58 IST)
മുന്‍ മുഖ്യമന്ത്രി ഉ​മ്മ​ൻചാ​ണ്ടി​ക്കും മറ്റ് നേതാക്കൾക്കും സോളാർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നുമെതിരെ സ​രി​ത നാ​യ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നല്‍കിയ പ​രാ​തി സം​സ്ഥാ​ന പൊലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി.

വ്യാഴാഴ്ചയാണ് 17 പേജുള്ള പരാതി ദൂതൻ മുഖേനെ സരിത മു​ഖ്യ​മ​ന്ത്രിക്ക് നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി ഡിജിപിക്ക് പരാതി കൈമാറുകയും അദ്ദേഹം ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി മു​ഹ​മ്മ​ദ് യാ​സി​ന് പ​രാ​തി കൈ​മാ​റുകയായിരുന്നു.

അതേസമയം, സ​രി​ത​യു​ടെ പ​രാ​തി​യി​ൽ തി​ടു​ക്ക​പ്പെ​ട്ട് കേ​സെ​ടു​ക്കേ​ണ്ടെ​ന്നാ​ണ് ഉ​ന്ന​ത പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്. പ​രാ​തിയിലെ  എ​ല്ലാ വ​ശ​വും പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ൻസാ​ധ്യ​ത​യു​ള്ളു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

സോളാര്‍ കേസ് അന്വേഷിച്ച മുൻ അന്വേഷണസംഘത്തിനെതിരെയും ഉമ്മന്‍ചാണ്ടിക്കുമെതിരെയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. മുൻ സർക്കാരിന്റെ ഭാഗമായ ചിലര്‍ പ്രതിപ്പട്ടികയിലുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെട്ടെന്നും താൻ ഉന്നയിച്ച പരാതികൾ ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നും തന്നെ പ്രതിയാക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കോടതി വെറുതേ വിട്ടു ഇനി ഞാന്‍ കളിച്ചോട്ടെ, നീ പോദാ പത്തീ...നിന്നെ കളിപ്പിക്കൂല്ല’; ശ്രീശാന്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം