Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചീറ്റ് നല്‍കി സിബിഐ

Solar Case Trivandrum News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 28 ഡിസം‌ബര്‍ 2022 (11:21 IST)
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചീറ്റ് നല്‍കി സിബിഐ. ഉമ്മന്‍ ചാണ്ടി പരാതിക്കാരിയെ ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. പരാതിയില്‍ കഴമ്പില്ലെന്ന് കാണിച്ച് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ഇടതു സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലേയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. 
 
പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു പരാതി. എന്നാല്‍ ഈ ആരോപണത്തിലും തെളിവുകളില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനത്തിനുള്ളില്‍ ഒളിച്ചു കടക്കാന്‍ ശ്രമം; സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു