Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോതമ്പ് ചാക്കിൽ പണം വെച്ച വ്യക്തി ഞാനല്ല, റോബിൻഹുഡ് സ്വയം വെളിപ്പെടാൻ ആഗ്രഹിക്കുന്നുണ്ടാവില്ല

ഗോതമ്പ് ചാക്കിൽ പണം വെച്ച വ്യക്തി ഞാനല്ല, റോബിൻഹുഡ് സ്വയം വെളിപ്പെടാൻ ആഗ്രഹിക്കുന്നുണ്ടാവില്ല
, തിങ്കള്‍, 4 മെയ് 2020 (12:41 IST)
ലോക്ക്ഡൗൺ കാലത്ത് ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങൾക്ക് ഒരു കിലോ ആട്ടക്കുള്ളിൽ ഒളിപ്പിച്ച്  15,000 രൂപ സൂപ്പർ താരം ആമീർ ഖാൻ നൽകിയതായുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.വളരെ അത്യാവശ്യക്കാരായ പാവങ്ങൾ മാത്രമെ ഒരു കിലോ ആട്ട വാങ്ങാൻ എത്തിയുള്ളുവെന്നും അത്തരത്തിൽ അർഹരായവർക്ക് മാത്രമാണ് 15000 രൂപ ലഭിച്ചുള്ളുവെന്നും അന്ന് വാർത്തകളിൽ വന്നിരുന്നു. ഇപ്പോളിതാ താൻ ഒരിക്കലും അത്തരത്തിൽ ഒരു പ്രവർത്തി ചെയ്‌തിട്ടില്ലെന്ന് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ.
 
സുഹൃത്തുക്കളെ, ​ഗോതമ്പ് ചാക്കിൽ പൈസ വച്ച വ്യക്തി ഞാനല്ല. ഒരുപക്ഷേ ആ വാർത്ത വ്യാജമായിരിക്കാം.അല്ലെങ്കിൽ ആ റോബിൻഹുഡ് സ്വയം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടാവില്ല.സ്വയം സുരക്ഷിതരായിരിക്കു. ആമീർഖാൻ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
 
ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീയ ശരണിനോടൊപ്പം നൃത്തം ചെയ്യാം, കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 200 രൂപ സംഭാവന നല്‍കിയാല്‍ മതി !