Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഞാന്‍ ഒരു രാഷ്ട്രീയക്കാരിയല്ല,ഒരുപാട് അസുഖങ്ങൾ ഉള്ള പാവം സ്ത്രീയാണ് ’; സദസില്‍ ചിരി പടര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ

‘ഞാൻ ഒരു രാഷ്ട്രീയക്കാരിയല്ല,ഒരുപാട് അസുഖങ്ങള്‍ ഉള്ള പാവം സ്ത്രീയാണ് ’; മറിയാമ്മ ഉമ്മന്റെ രസകരമായ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറല്‍

‘ഞാന്‍ ഒരു രാഷ്ട്രീയക്കാരിയല്ല,ഒരുപാട് അസുഖങ്ങൾ ഉള്ള പാവം സ്ത്രീയാണ് ’; സദസില്‍ ചിരി പടര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ
കുവൈത്ത് സിറ്റി , തിങ്കള്‍, 27 നവം‌ബര്‍ 2017 (13:48 IST)
ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ രസകരമായ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുവൈത്തില്‍ ഒഐസിസി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മറിയാമ്മ ഉമ്മന്റെ പ്രസംഗം ഉണ്ടായത്. നടി ഖുശ്ബു തുടങ്ങിയ കോൺഗ്രസ് നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു മറിയാമയുടെ ഈ പ്രതികരണം.
 
ഉമ്മൻചാണ്ടി അടക്കമുള്ളവര്‍ പ്രസംഗിച്ച് കഴിഞ്ഞപ്പോഴാണ് രണ്ട് വാക്ക് സംസാരിക്കാന്‍ മറിയാമ്മ ഉമ്മനെയും സംഘാടകർ ക്ഷണിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയനുഭവിക്കുന്ന വിഷമങ്ങള്‍ വളരെ രസകരമായ വാക്കുകളിലൂടെയാണ് മറിയാമ്മ ഉമ്മന്‍ സദസിനോട് പങ്കുവെച്ചത്.
 
''ഞാന്‍ രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയക്കാരിയല്ല, പ്രസംഗിക്കാൻ ഒന്നുമറിയില്ല. ഒരുപാട് അസുഖങ്ങള്‍ ഒക്കെയുള്ള പാവം വീട്ടമ്മയാണ് ഞാന്‍''- മറിയാമ്മ ഇതു പറഞ്ഞു നിർത്തിയതും സദസിൽ നിന്ന് കൈയടി ഉയർന്നു. തൊട്ടുപിന്നാലെ തന്നെ ഉമ്മൻചാണ്ടിയുടെ തിരക്കുകളെക്കുറിച്ചും, അദ്ദേഹം കടന്നുപോയ വിവാദങ്ങളെക്കുറിച്ചും മറിയാമ്മ ഉമ്മന്‍ സംസാരിച്ചു.
 
തന്റെ ഭർത്താവ് കടന്നുവന്ന അഗ്നി പരീക്ഷകൾ നിങ്ങൾക്ക് അറിയാമെന്ന് പറഞ്ഞ് പ്രസംഗം തുടർന്ന മറിയാമ്മ ഉമ്മന്‍, നിങ്ങൾക്ക് എന്തു ടെൻഷന്‍ വന്നാലും എന്നെ ഓർത്താൽ മതിയെന്നും പറഞ്ഞപ്പോൾ സദസില്‍ ചിരി പടർന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു; 15 വയസുകാരി ആത്മഹത്യ ചെയ്തു