Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഉമ്മൻചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ സ്ഥാനാർഥി നിർണയത്തിനു മുൻപ് പുറത്തു വിടണം' - ചെന്നിത്തല ആവശ്യപ്പെട്ടെന്ന് സരിത

ചെന്നിത്തല സരിതയെ വെളിച്ചു, ഉമ്മൻചാണ്ടി ഒന്നുമറിഞ്ഞില്ല!

'ഉമ്മൻചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ സ്ഥാനാർഥി നിർണയത്തിനു മുൻപ് പുറത്തു വിടണം' -   ചെന്നിത്തല ആവശ്യപ്പെട്ടെന്ന് സരിത
, വെള്ളി, 10 നവം‌ബര്‍ 2017 (11:43 IST)
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെട്ടിലായ യുഡിഎഫിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ് നായര്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ സ്ഥാനാർഥി നിർണയത്തിനു മുൻപ് അതു പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നുവെന്ന് ഇന്നലെ സരിത വെളിപ്പെടുത്തിയിരുന്നു. സരിതയുടെ ഈ വെളിപ്പെടുത്തൽ ഏറെ വിവാദമാവുകയാണ്.
 
'കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഫോണ്‍ വിളിച്ചാണ് അദ്ദേഹം തന്നോട് ഇങ്ങനെ പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണു ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹൈക്കോടതിയിലെ അഭിഭാഷകനും രമേശിന്റെ സുഹൃത്തുമായ വി. ജോയിയുടെ ഫോണിലേക്കാണു വിളിച്ചത്. ജോയിയുടെ വീട്ടിൽ വച്ചായിരുന്നു സംസാരം'. - സരിത പറയുന്നു.
 
ജുഡീഷ്യൽ കമ്മിഷൻ മുൻപാകെ തെളിവു കൊടുക്കുന്ന സമയമായിരുന്നു അത്. തെളിവുകൾ പുറത്തുവിടണമെന്നായിരുന്നു രമേശിന്റെ ആവശ്യം. കമ്മിഷൻ മുൻപാകെ നൽകുന്നതു പുറത്തുവിടാനാവില്ലെന്നു പറഞ്ഞു താൻ സംസാരം അവസാനിപ്പിച്ചുവെന്നും സരിത പറയുന്നു.
 
കമ്മീഷന് നല്‍കിയതിനേക്കാളും കൂടുതല്‍ റിപ്പോര്‍ട്ട് തന്റെ കൈവശമുണ്ട്. സോളാര്‍ റിപ്പോര്‍ട്ടിനെ മസാല റിപ്പോര്‍ട്ടായി മാത്രം കാണരുത്. പലരുടെയും മുഖം മൂടി വലിച്ച് കീറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.
 
ഇങ്ങനെയുള്ളവരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ടെന്നും സരിത കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസിന്റെ ചാനല്‍ തൊഴിലാളികള്‍ പറയുന്നതുപോലെ ഞാന്‍ അങ്ങനെയൊരു സ്ത്രീയായിരുന്നില്ല, കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ എന്റെ സാഹചര്യം മനസിലാകുമെന്നും സരിത വ്യക്തമാക്കി.
 
എത്ര മോശക്കാരിയാണെന്ന് ചിത്രീകരിച്ചാലും എത്ര തവണ കല്ലെറിഞ്ഞാലും മാന്യമായി തന്നെ മുന്നോട്ടു പോകും. എനിക്ക് എന്റെ ജീവിതം അറിയാം, തെറ്റായ വഴിയില്‍ ഇതുവരെ പോയിട്ടില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കായൽ കയ്യേറ്റം; തോമസ് ചാണ്ടിയെ കൈവിട്ട് സി‌പിഎം, രാജിക്കാര്യത്തിൽ സ്വയം തീരുമാനം എടുക്കണമെന്ന് നിർദേശം