Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനം ഇന്ന്; ആഘോഷങ്ങള്‍ ഇല്ല

Sree Narayana Guru

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 23 ഓഗസ്റ്റ് 2021 (09:16 IST)
ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനം ഇന്ന്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. പതിവ് പ്രാര്‍ത്ഥനകളും പൂജകളും വര്‍ക്കല ശിവഗിരിയില്‍ രാവിലെ നടക്കും. ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയര്‍ത്തും. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
 
കേരളത്തിന്റെ പുരോഗമന ചരിത്രത്തിന്റെ നാഴികകല്ലാണ് നാരായണ ഗുരു. 1922 നവംബര്‍ 15ന് ശിവഗിരി സന്ദര്‍ശിച്ച മഹാകവി രവീന്ദ്രനാഥ ടഗോര്‍ തന്റെ ഡയറിയില്‍ കുറിച്ചത്. ഗുരുവിനു തുല്യനായ ഒരാളെ തനിക്ക് ദര്‍ശിക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശ സഹായം ഇല്ല; അഫ്ഗാന്‍ ജനത പട്ടിണിയിലേക്കോ?