ചെ​ങ്ങ​ന്നൂ​രി​ൽ ത്രി​കോ​ണ​മ​ത്സ​രം; പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി - മണ്ഡലം പ്രചാരണ ചൂടിലേക്ക്

ചെ​ങ്ങ​ന്നൂ​രി​ൽ ത്രി​കോ​ണ​മ​ത്സ​രം; പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി - മണ്ഡലം പ്രചാരണ ചൂടിലേക്ക്

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (20:31 IST)
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി പിഎസ് ശ്രീധരന്‍പിള്ളയെ പ്രഖ്യാപിച്ചു. മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കെകെ രാമചന്ദ്രൻ നായരുടെ വിയോഗത്തോടെ ഒഴിവ് വന്ന മണ്ഡലത്തിലെ പ്രചാരണത്തിന് ചൂടുപിടിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥിയായി കെപിസിസി നിർവാഹക സമിതി അംഗമായ ഡി വിജയകുമാറും എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും മത്സരരംഗത്തുണ്ട്.

മൂന്ന് മുന്നണികളും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത് ശ്രീധരൻ പിള്ളയുടെ വ്യക്തിസ്വാധീനം കൊണ്ടു മാത്രമാണെന്ന വിലയിരുത്തലിലാണ് ബിജെപി. ഈ സാഹചര്യത്തില്‍ വിജയം നേടാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസവും ബിജെപി നേതൃത്വം പുലര്‍ത്തുന്നുണ്ട്.

സർക്കാരിനെതിരെ ജനവികാരം ഉയർത്തുന്ന രീതിയിലുള്ള സമര പരിപാടികൾ ഏകോപിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന ആരോപണത്തിനിടെയാണ് യു ഡി എഫ് ഉള്ളത്. എന്നാല്‍,  ഏത് വിധേനയും മണ്ഡലം നിലനിറുത്തണമെന്നാണ് എല്‍ഡിഎഫ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments