പ്രസംഗത്തിൽ പറയുന്നു വിളിച്ചത് ആരെന്നറിയില്ല, ഹൈക്കോടതിയോട് പറയുന്നു അത് തന്ത്രി തന്നെ; രണ്ട് നിലപാടുമായി ശ്രീധരൻ പിള്ള
പ്രസംഗത്തിൽ പറയുന്നു വിളിച്ചത് ആരെന്നറിയില്ല, ഹൈക്കോടതിയോട് പറയുന്നു അത് തന്ത്രി തന്നെ; രണ്ട് നിലപാടുമായി ശ്രീധരൻ പിള്ള
Publish Date: Mon, 12 Nov 2018 (08:05 IST)
Updated Date: Mon, 12 Nov 2018 (08:07 IST)
തന്നെ ഫോണിൽ വിളിച്ചത് ശബരിമല തന്ത്രിയാണോ എന്നതിൽ ഉറപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള മറ്റു വേദികളിൽ ആവർത്തിക്കുന്നുണ്ടെങ്കിലും ഹൈക്കോടതിയിൽ അദ്ദേഹം നൽകിയ ഹർജിയിൽ തന്ത്രി കണ്‌ഠരര് രാജീവ് തന്നെയാണ് തന്നെ വിളിച്ചതെന്ന് വ്യക്തമാക്കിയിരിക്കുന്നു.
തന്ത്രി ഫോണിൽ വിളിച്ചപ്പോൾ കോടതിയലക്ഷ്യം നിലനിൽക്കുമോ എന്നു മാത്രമാണു താൻ അഭിപ്രായപ്പെട്ടതെന്നു സ്ഥാപിക്കാൻ പരാമർശങ്ങളുടെ പ്രസക്ത ഭാഗവും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. യുവമോർച്ച സമ്മേളനത്തിലെ പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്കേസ് റദ്ദാക്കാനാണു ശ്രീധരൻ പിള്ളയുടെ ഹർജി.
ഒക്ടോബർ 19നു നൂറുകണക്കിനു ഫോൺ വന്നു. അതിൽ ആരെല്ലാമുണ്ടെന്ന് അറിയില്ല. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തെ വിശ്വസിക്കുന്നു എന്ന് ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് എടപ്പാളിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.