ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയെന്ന് സിബിഐ; റിപ്പോർട്ട് സമർപ്പിച്ചു

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (13:53 IST)
തിരുവനന്തപുരം പാറശ്ശാല സ്വദേശി ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ റിപ്പോർട്ട്. ശ്രീജിവിന്റെത് ആത്മഹത്യയാണെന്ന് സിബിഐ കോടതിക്ക് സമര്‍പ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
 
‘ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല. അത്മഹത്യയാണ്. ശ്രീജിവിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ അയാള്‍ വിഷം കയ്യില്‍ കരുതിയിരുന്നു. പക്ഷെ പോലീസ് ദേഹപരിശോധന നടത്താതെ സെല്ലിലിടുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ച നിലയില്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എത്തിച്ചത് വിഷം ഉള്ളില്‍ ചെന്ന നിലയിലാണെന്ന് ഡോക്ടറുടെ മൊഴിയുണ്ട്. സാക്ഷി മൊഴികളുമുണ്ട്. ശ്രീജിവ് മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ആറ്റിങ്ങലില്‍ ലോഡ്ജില്‍ താമസിച്ചിരുന്നു. അവിടെ വെച്ച് ആത്മഹത്യാകുറിപ്പും ലഭിച്ചിരുന്നു’- സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
2014 മെയ് 21-നായിരുന്നു കേസിനാസ്പദമായ സംഭവം. പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിവ് മരിക്കുന്നത്. കൊലപാതകമായിരുന്നുവെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. അനുജന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് ചേട്ടൻ ശ്രീജിത്ത് നിരാഹാരമിരിക്കുകയും വാർത്തയാവുകയും ചെയ്തതോടെയാണ് കേസ് സിബിഐക്ക് കൈമാറുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments