‘ഷമിക്ക് അഹങ്കാരം, പൊലീസ് അനാവശ്യമായി പീഡിപ്പിക്കുന്നു’; ഹസിൻ ജഹാൻ

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (20:12 IST)
അധികാര കേന്ദ്രങ്ങളിൽ വലിയ പിടിപാടുള്ള വ്യക്തിയാണെന്ന അഹങ്കാരമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കുള്ളതെന്ന് മുൻ ഭാര്യ ഹസിൻ ജഹാൻ. പൊലീസ് തന്നെ അനാവശ്യമായി പീഡിപ്പിക്കുകയാണ്. ക്രിക്കറ്റ് താരമെന്ന പരിഗണനയാണ് അദ്ദേഹത്തെ അഹങ്കാരിയാക്കുന്നതെന്നും ജഹാൻ പറഞ്ഞു.

ഒരു വർഷത്തിലധികമായി നീതിക്കായി ഞാൻ അലയുകയാണ്. ഉത്തർപ്രദേശ് പൊലീസ് എന്നെയും മകളെയും ബുദ്ധിമുട്ടിക്കാൻ പരമാവധി ശ്രമിച്ചു. ദൈവാനുഗ്രഹം കൊണ്ടാണ് ഞാന്‍ അവരുടെ സമ്മര്‍ദ്ദത്തില്‍ അകപ്പെടാതെ പോയതെന്നും ഹസിന്‍ വ്യക്തമാക്കി.

ഞാന്‍ ബംഗാള്‍ സ്വദേശിയും ഞങ്ങളുടെ മുഖ്യമന്ത്രി മമതാ ബാനർജിയും ആയതിനാലാണ് താനിവിടെ സുരക്ഷിതമായി കഴിയുന്നത്. ഇന്ത്യൻ ജുഡീഷ്യൽ സംവിധാനത്തോട് എനിക്ക് അതിയായ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഹസിന്‍ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍  കുറ്റപത്രം കാണുന്നതുവരെ ഷമിക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ‍തിനഞ്ച് ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണമെന്നാണ് വാറണ്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇനി ഒരു ലക്ഷ്യം മാത്രം; മിതാലി രാജ് ട്വന്റി-20 മതിയാക്കി