ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് സി പി എം ആവശ്യപ്പെട്ടിട്ടെന്ന് അമ്മ, പിന്നിൽ ആർഎസ്എസ് എന്ന് പ്രിയ ഭരതൻ

ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നിൽ സി പി എം?

Webdunia
ശനി, 12 മെയ് 2018 (11:30 IST)
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ പൊലീസ് കുടുക്കിയതാണെന്നും പിന്നിൽ സി പി എം പ്രാദേശിക നേതാക്കൽ ആണെന്നും ആരോപിച്ച് ശ്രീജിത്തിന്റെ അമ്മ രംഗത്ത്. പാർട്ടിയുടെ പ്രാദേശിക നേതാവായ പ്രിയ വാസുദേവന്റെ വീട്ടിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും ഇവർ പറയുന്നു. 
 
പാർട്ടിയുടെ അജണ്ട അനുസരിച്ചാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം സി പി എം ചർച്ച നടത്തിയെന്നും അതിന്റെ ഭാഗമായിട്ടാണ് ശ്രീജിത്ത് അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുത്തതെന്നും ഇവർ ആരോപിക്കുന്നു.   
 
അതേസമയം, ശ്രീജിത്തിന്റെ അമ്മയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പ്രിയ ഭരതന്‍ രംഗത്ത് വന്നു. ആരോപണങ്ങൾ സത്യമല്ലെന്നും ആര്‍എസ്എസുകാരാണ് ശ്രീജിത്തിന്റെ അമ്മയേക്കൊണ്ട് ഇങ്ങനെയെല്ലാം പറയിപ്പിക്കുന്നതെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
 
വാസുദേവന്‍ മരിച്ച ദിവസം തന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ഏരിയ കമ്മിറ്റി അംഗം ഡെന്നി, ലോക്കല്‍ സെക്രട്ടറി വേണു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. എന്നാല്‍, അത് പ്രതിഷേധ പരിപാടികളെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനാണെന്നും പ്രിയ പറഞ്ഞു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments