Webdunia - Bharat's app for daily news and videos

Install App

'സുധീരന്‍ മുണ്ട് പൊക്കണമെങ്കില്‍ അത് ആന്റണിയോട് ചോദിച്ചിട്ടായിരിക്കു'മെന്ന് രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ ശ്രീകുമാര്‍ മനയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (19:28 IST)
'സുധീരന്‍ മുണ്ട് പൊക്കണമെങ്കില്‍ അത് ആന്റണിയോട് ചോദിച്ചിട്ടായിരിക്കു'മെന്ന് രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ ശ്രീകുമാര്‍ മനയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:-
 
സുധീരന്‍ മുണ്ട് പൊക്കണമെങ്കില്‍ അത് ആന്റണിയോട് ചോദിച്ചിട്ടായിരിക്കുമെന്ന് ഒരു ദിവസമെങ്കിലും കോണ്‍ഗ്രസുകാരന്‍ ആയിരുന്ന ഏതൊരാള്‍ക്കും അറിയാം. സുധീരന്‍ മാത്രമല്ല ആന്റണിയും അപ്രസക്തന്‍ ആവുകയാണെന്ന തിരിച്ചറിവിലാണ് ചീറ്റിപ്പോകുമെന്ന് ഉറപ്പുള്ള ഈ പൊറാട്ട് നാടകം.
ആന്റണിയുടെ ഖദര്‍ ഉടുപ്പിന്റെ മറവില്‍  നിഴലായി നിന്നു നേതാവായ ആളാണ് സുധീരന്‍. കെ കരുണാകരനെതിരെ അല്ലാതെ ഒരു നേതാവിനെതിരെയും ഇതു വരെ ശബ്ദിച്ചിട്ടു പോലുമില്ല ഈ ആദര്‍ശധീരന്‍. മാങ്ങയുള്ള മാവില്‍ കല്ലെറിഞ്ഞത് കൊണ്ട് മാത്രം മികച്ച
 എറിയലുകാരന്‍ എന്നറിയപ്പെട്ട ആള്‍. കോണ്‍ഗ്രസിനെക്കൊണ്ട് നേടാനുള്ളതെല്ലാം നേടുകയും, അതിനു ശേഷം എല്ലാ നിര്‍ണായക ഘട്ടങ്ങളിലും ആ പാര്‍ട്ടിയെ പിന്നില്‍ നിന്നു കുത്തുകയും ചെയ്ത ധീരന്‍. അര്‍ഹിക്കാത്ത മഹത്വവും, പ്രസക്തിയും  സ്വയം  സൃഷ്ടിച്ചെടുത്ത സൂത്രശാലി,
അവഗണിക്കാന്‍ ധൈര്യം ഉള്ളവര്‍  നേതൃത്വത്തില്‍ ഉണ്ടെങ്കില്‍ ഒരു നിമിഷം കൊണ്ട് മാഞ്ഞു പോകാവുന്നതേയുള്ളു ഈ സുധീരമായ കുത്തിത്തിരുപ്പുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

അടുത്ത ലേഖനം
Show comments