Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യനില തൃപ്‌തികരം; ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടു

sreeram venkataraman
തിരുവനന്തപുരം , തിങ്കള്‍, 12 ഓഗസ്റ്റ് 2019 (19:27 IST)
മാധ്യമപ്രവ‍ർത്തകൻ മരിക്കാനിടയായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ആശുപത്രിവിട്ടു. വൈകുന്നേരം അഞ്ചരയോടെ ആണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.

മെഡിക്കല്‍ കോളേജ് സംഘം നടത്തിയ പരിശോധനയില്‍ ശ്രീറാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആരോഗ്യനില മെച്ചപ്പെട്ടതോടെ നാലു ദിവസം മുമ്പ് ശ്രീറാമിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു. ബഷീറിന്‍റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജിപാൽ തുടങ്ങിവച്ചു, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യാൻ താരങ്ങളെ ചാലഞ്ച് ചെയ്ത് ആഷിഖ് അബു