Publish Date: Fri, 02 Apr 2021 (20:55 IST)
Updated Date: Fri, 02 Apr 2021 (21:02 IST)
നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രിയങ്ക ഗാന്ധി വരില്ല. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക നിരീക്ഷണത്തിലായതിനാലാണ് നേമത്തേക്കുള്ള വരവ് മാറ്റിയത്. പകരം ഞായറാഴ്ച വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തും.
കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും താന്‍ മൂന്നുനാല് ദിവസം നിരീക്ഷണത്തില്‍ തുടരുമെന്ന് പ്രിയങ്ക അറിയിച്ചു.