Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീദേവിയുടേത് മുങ്ങിമരണം തന്നെ, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ പ്രോസിക്യൂഷൻ അനുമതി; ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷൻ

അഭ്യൂഹങ്ങൾക്ക് വിട; ശ്രീദേവിയുടേത് മുങ്ങിമരണം തന്നെ

ശ്രീദേവി
, ചൊവ്വ, 27 ഫെബ്രുവരി 2018 (14:58 IST)
നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷൻ. ശ്രീദേവി മരിച്ചത് ശ്വാസകോശത്തിൽ വെള്ളം കയറിയാണെന്നും പരാതി ലഭിച്ചാൽ വീണ്ടും അന്വേഷിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. മരണകാരണം തെളിഞ്ഞതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ പ്രോസിക്യൂഷൻ അനുമതി നൽകി. 
 
ഇതു സംബന്ധിച്ച പബ്ലിക് പ്രോസിക്യൂട്ടറുടെ ക്ലിയറൻസ് ലെറ്റർ ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ ലഭിച്ചു. പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ള മൃതദേഹം ഇതോടെ അധികം വൈകാതെ എംബാമിങ്ങിനു വിട്ടുകൊടുക്കും. ഇന്നുതന്നെ മുംബൈയിൽ എത്തിക്കാനാകുമെന്നാണു പ്രതീക്ഷ.
 
അതിനിടെ, ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും പ്രോസിക്യൂഷൻ പരിശോധിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീദേവിയുടെ മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തതയുള്ള സാഹചര്യത്തിൽ ഭർത്താവ് ബോണി കപൂറിനെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലേയും ഇന്നും അദ്ദേഹത്തെ പൊലീസ് ചോഡ്യം ചെയ്തി‌രുന്നു. 
 
റാസൽ ഖൈമയിലെ വിവാഹാഘോഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂർ വീണ്ടും ദുബായിലേക്കു തിരിച്ചെത്തിയതെന്തിനായിരുന്നു എന്നായിരുന്നു പൊലീസിന് അറിയേണ്ടി‌യിരുന്നത്. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാൻ പൊലീസ് അനുവദിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീദേവിയുടേത് കൊലപാതകം! - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ