ശ്രീദേവിയുടേത് കൊലപാതകം! - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഹൃദയാഘാതമോ മുങ്ങിമരണമോ അല്ല...
Publish Date: Tue, 27 Feb 2018 (14:41 IST)
Updated Date: Tue, 27 Feb 2018 (14:43 IST)
അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത നീളുന്നു. ശ്രീദേവിയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ലെന്നും, മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതുവരെ കാത്തിരിക്കാമെന്നും സ്വാമി പറഞ്ഞു.
ഒരിക്കലും വീര്യമേറിയ മദ്യം ശ്രീദേവി കഴിക്കുമായിരുന്നില്ല. പിന്നെ എങ്ങനെയാണ് അത് അവരുടെ ശരീരത്തിനുള്ളില്‍ മദ്യം എത്തിയത്? സിസിടിവി ക്യാമറകള്‍ക്ക് എന്തുസംഭവിച്ചു? തുടങ്ങിയ ചോദ്യങ്ങളും സ്വാമി ചോദിച്ചു. മുമ്പ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്നും ഇത് കണ്ടെത്തണമെന്നും ആരോപ്പിച്ച് സ്വാമി രംഗത്തെത്തിയിരുന്നു.
ഡോക്ടര്‍മാര്‍ വളരെപ്പെട്ടന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ശ്രീദേവി മരിച്ചതെന്ന് ഹൃദയസ്തംഭനം മൂലമാണെന്ന് പറയുകയുമായിരുന്നുവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സ്വാമി പറഞ്ഞു.