വാഹനം ഓടിച്ചത് ശ്രീറാം തന്നെ; രക്ത പരിശോധന നടത്തി; അറസ്റ്റ് ഉടനെന്ന് പൊലീസ്

അതേസമയം കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന് പൊലീസ് വ്യക്തമാക്കി.

ശനി, 3 ഓഗസ്റ്റ് 2019 (13:05 IST)
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ അപകടപ്പെടുത്തിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ രക്തസാംപിള്‍ ശേഖരിച്ചു. സംഭവസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തെളിയിക്കാനാണ് രക്തസാംപിള്‍ ശേഖരിച്ചത്.
 
അതേസമയം കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന് പൊലീസ് വ്യക്തമാക്കി. അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് വാഹനമോടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്നും ഡിസിപി. മാധ്യമങ്ങളോട് പറഞ്ഞു.
 
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസുമായിരുന്നു വാഹനത്തില്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മാധ്യമപ്രവര്‍ത്തകന്റെ മരണം; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി, നഷ്ടമായത് ഭാവിയുള്ള മാധ്യമപ്രവര്‍ത്തകനെ