Select Your Language

Notifications

webdunia
webdunia
webdunia
webdunia

സത്യം പുറത്തുവരുമോ ?; ശ്രീറാം ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു - റിപ്പോര്‍ട്ട് നിര്‍ണായകം

സത്യം പുറത്തുവരുമോ ?; ശ്രീറാം ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു - റിപ്പോര്‍ട്ട് നിര്‍ണായകം
തിരുവനന്തപുരം , തിങ്കള്‍, 19 ഓഗസ്റ്റ് 2019 (18:16 IST)
മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന.

കാറിന്റെ ക്രാഷ് ഡാറ്റ റെക്കോര്‍ഡ് പരിശോധിക്കാനാണ് ശ്രമം. ശ്രീറാം വാഹനമോടിച്ചത് അമിത വേഗത്തിലാണെന്ന ആരോപണം ശക്തമാണ്. ഫോക്‌സ് വാഗണ്‍ കമ്പനി നേരിട്ട് നടത്തുന്ന ഈ പരിശോധനയിലൂടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ശ്രീറാം അപകടമുണ്ടാക്കിയ കാര്‍ സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നില്ല. ഇതോടെ കാറിന്റെ വേഗത കണ്ടെത്താന്‍ സാധിക്കാതെ വന്നു. ഫോക്‌സ് വാഗണ്‍ കമ്പനിയുടെ പരിശോധനയിലൂടെ നിര്‍ണായകമായ ഈ വിവരങ്ങള്‍ അറിയാന്‍ കഴിയും.

അതേസമയം, ശ്രീറാമിന്റെ  ലൈസൻസ് ഗതാഗതവകുപ്പ് സസ്പെൻഡ് ചെയ്തു. മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ബ്രെയ്‌സ്‌ലെറ്റ് ധരിച്ചാൽ കൈവിരൽ ചെവിയിൽവച്ച് ഫോൺചെയ്യാം !