Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാക്ഷിമൊഴികള്‍ മാത്രം; ശ്രീറാം വെങ്കിട്ടരാമനു ജാമ്യം

സാക്ഷിമൊഴികള്‍ മാത്രം; ശ്രീറാം വെങ്കിട്ടരാമനു ജാമ്യം
തിരുവനന്തപുരം , ചൊവ്വ, 6 ഓഗസ്റ്റ് 2019 (16:37 IST)
മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ‌ ശ്രീറാം വെങ്കിട്ടരാമനു ജാമ്യം. വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയാണു ജാമ്യം അനുവദിച്ചത്. ചികിത്സയിലാണെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു അപേക്ഷ തള്ളിയത്.

ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. കേസിൽ നിരവധി തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും  ആവശ്യം കോടതി തള്ളി.

മദ്യപിച്ചു വാഹനമോടിച്ചുവെന്ന രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി പറയുന്നു. സാക്ഷിമൊഴികള്‍ മാത്രം ഹാജരാക്കിയാണ്  പ്രോസിക്യൂഷന്‍ ഇക്കാര്യം സ്ഥാപിച്ചെടുക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

രക്ത പരിശോധന കൃത്യസമയത്ത് നടത്താതിരുന്നതില്‍ പോലീസ് വരുത്തിയ വീഴ്ചയാണ് ശ്രീറാം വെങ്കിട്ടരാമന് സഹായകമായത്. സിസിടിവി ദൃശ്യങ്ങള്‍ ഇല്ല എന്നതും ശ്രീറാമിന് അനുകൂലമായി. രക്ത പരിശോധന ഒമ്പത് മണിക്കൂറോളം വൈകിച്ചതില്‍ നേരത്തെതന്നെ പൊലീസിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരിൽ എങ്ങനെ ഭൂമി വാങ്ങാം ? എന്തു വില നൽകണം ? ഉത്തരം നൽകി ഗൂഗിൾ മടുത്തു !