Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷ: വിദ്യാര്‍ത്ഥികളും അധ്യാപകരും എന്‍ 95 മാസ്‌ക് അല്ലെങ്കില്‍ 3 ലെയര്‍ തുണികൊണ്ടുള്ള മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം

പരീക്ഷ: വിദ്യാര്‍ത്ഥികളും അധ്യാപകരും എന്‍ 95 മാസ്‌ക് അല്ലെങ്കില്‍ 3 ലെയര്‍ തുണികൊണ്ടുള്ള മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം
, വെള്ളി, 9 ഏപ്രില്‍ 2021 (13:27 IST)
സ്‌കൂള്‍ ജീവനക്കാരും, വിദ്യാര്‍ത്ഥികളും,അധ്യാപകരും എന്‍ 95 മാസ്‌ക് അല്ലെങ്കില്‍ 3 ലെയര്‍  തുണികൊണ്ടുള്ള മാസ്‌ക് ധരിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ്. പരീക്ഷ ഹാളില്‍ കയറുന്നതിനു മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് 20 സെക്കന്‍ഡ് ശാസ്ത്രീയമായി കഴുകേണ്ടതാണ്. പരീക്ഷ നടക്കുന്ന ക്ലാസ് മുറികളില്‍ ജനലുകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുകയും,സാമൂഹിക അകലം ഉറപ്പുവരുത്തി ഇരിപ്പിടങ്ങള്‍ ക്രമീകരിക്കേണ്ടതുമാണ്. 
 
പരീക്ഷ ഹാളിന് പരിസരത്ത് കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കരുത്. സ്‌കൂള്‍ കവാടത്തില്‍ കൈകഴുകാന്‍ ഉള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്.
പനി,ചുമ ,തുമ്മല്‍ എന്നീ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെയും ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഉള്ള വീടുകളില്‍ നിന്ന് വരുന്ന കുട്ടികളെയും പ്രത്യേക മുറിയിലിരുത്തി പരീക്ഷ എഴുതിക്കണം. പരീക്ഷാ ഹാളുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഒരുക്കണം. പരീക്ഷ കഴിഞ്ഞു ഹാളും ഇരിപ്പിടവും മേശയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം തരംഗത്തിൽ രോഗമുക്തി നിരക്കിൽ കുറവ്, സംസ്ഥാനങ്ങൾ ഉദാസീനത കാണിച്ചുവെന്ന് ഹർഷ‌വർധൻ