Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ് എസ് എൽ സി വിജയശതമാനം കൂടി; 97.84 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭസത്തിന് യോഗ്യത നേടി

എസ് എസ് എൽ സിക്ക് 97.84 ശതമാനം വിജയം

എസ് എസ് എൽ സി വിജയശതമാനം കൂടി; 97.84 ശതമാനം  വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭസത്തിന് യോഗ്യത നേടി
, വ്യാഴം, 3 മെയ് 2018 (11:08 IST)
ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാൽ വിജയശതമാനം ഇത്തവണ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 95.98 ശതമാനമായിരുന്നുവെങ്കിൽ അത് ഇത്തവണ 97.84 ശതമാനം ആയിട്ടുണ്ട്. 
 
പരീക്ഷ എഴുതിയ 4,41,103 പേരിൽ 4,31,162 പേർ വിജയിച്ചു. 34,313 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇത് മുൻ വർഷം 20,967 ആയിരുന്നു. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരിൽ 2085 വിദ്യാർഥികൾ വിജയിച്ചു; 75.67%.
 
എറണാകുളം ജില്ലയിലാണ് ഏറ്റവും കുടൂതല്‍ വിദ്യാര്‍ത്ഥികള്‍ പാസായത്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. മലപ്പുറത്താണു കൂടുതൽ എപ്ലസുകാർ– 2435. 517 സർക്കാർ സ്കൂളുകളും 659 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ എതിർത്തു’ - ലിഗയെ കൊന്നത് കഴുത്തൊടിച്ചെന്ന് കുറ്റസമ്മതം