Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ
, ചൊവ്വ, 22 ഡിസം‌ബര്‍ 2020 (18:14 IST)
സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചു. മാർച്ച് 17 മുതൽ 30 വരെയാകും പരീക്ഷകൾ നടത്തുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡപ്രകാരമായിരിക്കും പരീക്ഷ.
 
പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നാം തീയ്യതി മുതൽ ക്ലാസുകൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം ആയിരുന്നു. ഓൺലൈൻ ക്ലാസുകളുടെ റിവിഷനും ജനുവരി ഒന്ന് മുതൽ സ്കൂൾതലത്തിൽ നടത്താൻ ക്രമീകരണങ്ങളൂണ്ടാകും. മാതൃകാപരീക്ഷകളും കുട്ടികളുടെ സമ്മർദ്ദം ഒഴിവാക്കാൻ കൗൺസിലിങും സ്കൂൾ തലത്തിൽ നടത്തും.
 
സ്കൂൾ, ഹയർ സെക്കണ്ടറി തലത്തിലെ മറ്റെല്ലാ ക്ലാസുകളിലും ഓൺലൈൻ വിദ്യാഭ്യാസം തന്നെ തുടരും. കോളേജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം ആരംഭിക്കും. പകുതി വ്ഈതം വിദ്യാർഥികളെ വെച്ചായിരിക്കും ഇത്തരത്തിൽ ക്ലാസുകൾ ആരംഭിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 6049 പേർക്ക് കൊവിഡ്, 27 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 9.33