Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂളുകൾ ജനുവരിയിൽ തന്നെ തുറക്കും, ആദ്യം 10,12 ക്ലാസുകൾ, താഴ്‌ന്ന ക്ലാസുകൾക്ക് പരീക്ഷ ഒഴിവാക്കും

സ്കൂളുകൾ ജനുവരിയിൽ തന്നെ തുറക്കും, ആദ്യം 10,12 ക്ലാസുകൾ, താഴ്‌ന്ന ക്ലാസുകൾക്ക് പരീക്ഷ ഒഴിവാക്കും
, വ്യാഴം, 10 ഡിസം‌ബര്‍ 2020 (12:31 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂ‌ളുകൾ ഒമ്പത് മാസത്തെ ഇടവേളയ്‌ക്ക് ശേഷം ജനുവരിയിൽ തുറക്കുമെന്ന് സൂചന. സ്കൂൾ തുറക്കുന്ന കാര്യത്തെ സംബന്ധിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗം ഈ മാസം 17ന് നടക്കും. ഇതിന് ശേഷമാവും ഔദ്യോഗിക തീരുമാനം.
 
പൊതുപരീക്ഷയ്‌ക്ക് വേണ്ടി തയ്യാറാകേണ്ട പത്ത്, പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് ജനുവരി ആദ്യവാരം തന്നെ ക്ലാസുകൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഒൻപതു വരെയുള്ള മറ്റ് ക്ലാസുകളുടെയും പ്ലസ് വണ്ണിന്റെയും തീരുമാനം പിന്നീട് ഉണ്ടാകും.
 
അതേസമയം താഴ്‌ന്ന ക്ലാസുകളിൽ വാർഷികപരീക്ഷ ഒഴിവാക്കാനാണ് ധാരണ. കൊവിഡ് മാനദണ്ഡങ്ങൾ കൂടെ പാലിച്ച് താഴ്‌ന്ന ക്ലാസുകൾ കൂടെ തുടങ്ങുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ട്. സ്കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് സർക്കാർ വിവിധ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി ചർച്ച നടത്തും. ഇവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താകും തുടർനടപടികൾ കൈക്കൊള്ളുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍