അധ്യാപക സംഘനകളുടെ ചോദ്യക്കടലാസ് വിൽപനയ്ക്ക് നിയന്ത്രണം വേണം; ചോദ്യങ്ങൾ തയാറാക്കുന്ന പലർക്കും മാഫിയാ ബന്ധമെന്ന് സൂചന
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യങ്ങൾ തയാറാക്കുന്ന പലര്‍ക്കും മാഫിയ ബന്ധം
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യങ്ങൾ തയാറാക്കുന്ന ചോദ്യക്കടലാസ് മാഫിയയുമായി അടുത്ത ബന്ധം. ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന പരീക്ഷകളുടെ ചോദ്യക്കടലാസ് നിര്‍മിക്കുന്നവരാണ് പൊതു പരീക്ഷയുടെ ചോദ്യക്കടലാസ് തയാറാക്കുന്നവരെ വലയിലാക്കുന്നത്.
സാധാരണ നടത്താറുള്ള മിഡ് ടേം പരീക്ഷ, ഓണപ്പരീക്ഷ, നവംബറിലെ മിഡ് ടേം, ക്രിസ്മസ് പരീക്ഷ, ജനുവരിയിലെ യൂണിറ്റ് പരീക്ഷകൾ, പ്രീ മോഡൽ പരീക്ഷ തുടങ്ങിയവയെല്ലാം പ്രധാന ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും നടത്താറുണ്ട്.
പരീക്ഷകളുടെ ചോദ്യക്കടലാസ് വിൽക്കുന്ന ഏജൻസികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവര്‍ത്തിക്കുന്നുണ്ട്. പാരലൽ കോളജുകൾക്ക് പുറമേ അൺഎയ്ഡഡ് സ്കൂളുകൾക്കും ചോദ്യക്കടലാസ് ഇവര്‍ നൽകുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഈ ഏജൻസികള്‍ ഇതിലൂടെ സ്വന്തമാക്കുന്നത്. അധ്യാപക സംഘനകളുടെ ചോദ്യക്കടലാസ് വിൽപനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിയാൽ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുകയുള്ളൂ.