എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ ഈ മാസം 30ന്
എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി; വ്യാഴാഴ്ച വീണ്ടും പരീക്ഷ
ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം 30ന് വീണ്ടും പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. വരുന്ന വ്യാഴാഴ്ച ഉച്ചക്ക് 1.30 നാണ് പരീക്ഷ.
കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ സംബന്ധിച്ച ആക്ഷേപം പരിശോധിക്കാൻ വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനമായത്. ചോദ്യപേപ്പർ സംബന്ധിച്ച പരാതിയിൽ വകുപ്പ് തല അന്വേഷണം
നടത്തുമെന്നും മന്ത്രി അറിയിച്ചു.
30ന് ദിവസം വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വിദ്യാർഥികളെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്. ചോദ്യപേപ്പര്‍ കോപ്പിയടിച്ചതാണെന്ന് യോഗത്തില്‍ കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കണക്ക് പരീക്ഷയ്ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ കഴമ്പുളളതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ചോദ്യപേപ്പറിലെ 13 ചോദ്യങ്ങൾ മലപ്പുറത്തെ ഒരു സ്വകാര്യ ഏജന്‍സി തയാറാക്കിയ മാതൃകാ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ ഒരു അധ്യാപകന് ഈ സ്വകാര്യ സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്നതായും ഇയാള്‍ക്ക് ഈ സ്ഥാപനവുമായി അടുത്ത ബന്ധം ഉണ്ടെന്നും കണ്ടെത്തി.
ഈ മാസം 20ന് നടന്ന എസ്എസ്എൽസി കണക്കു പരീക്ഷയുടെ ചോദ്യപേപ്പർ കോപ്പിയടിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെതിരെ നടപടിയുണ്ടായേക്കും. എന്നാല്‍ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.