Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ പ്രസിദ്ധീകരിക്കുന്ന എസ്എസ്എല്‍സി ഫലം അറിയാന്‍ പിആര്‍ഡി ലൈവ് ആപ്പില്‍ സൗകര്യം

Sslc
നാളെ പ്രസിദ്ധീകരിക്കുന്ന എസ്എസ്എല്‍സി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈവില്‍ ലഭിക്കും. ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പിആര്‍ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആര്‍ഡി ലൈവ് ഡൗണ്‍ലോഡ് ചെയ്യാം.
 
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോസ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം 4 ലക്ഷത്തിലധികം പേരാണ് പി.ആര്‍.ഡി ലൈവ് വഴി ഫലം അറിഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങിത്തരാത്തതില്‍ മനോവിഷമം: യുവതി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു