Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്തൃഗൃഹത്തില്‍ മകളുടെ മരണം: പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഭര്‍ത്തൃഗൃഹത്തില്‍ മകളുടെ മരണം: പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 29 ജൂണ്‍ 2020 (13:48 IST)
ഭര്‍ത്താവിന്റെ വീട്ടില്‍ മകള്‍ തൂങ്ങിമരിച്ചതിനെ സംബന്ധിച്ച് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഐത്തിയൂര്‍ കരയ്ക്കട്ടുവിള ഷംന മന്‍സിലില്‍ ഷാജഹാനാണ് പരാതി നല്‍കിയത്. ഈമാസം അഞ്ചിനായിരുന്നു ഷാജഹാന്റെ മകള്‍ ഷഹാനയെ(23) ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണം നടക്കുന്നതിനും ഒരുമണിക്കൂര്‍ മുന്‍പ് മകള്‍ തങ്ങളെ വിളിച്ചിരുന്നതായി ഷാജഹാന്‍ പറഞ്ഞു. 
 
പെട്ടെന്ന് വീട്ടിലേക്കു തിരിച്ചുവരുന്നതായാണ് ഷഹാന അറിയിച്ചത്. ഒരുമണിക്കൂര്‍ ശേഷം മകള്‍ ഭര്‍ത്താവിന്റെ ഉച്ചക്കടയിലെ വീട്ടില്‍ തൂങ്ങി മരിച്ചെന്ന വാര്‍ത്തയാണ് കേട്ടത്. 2015ല്‍ വിവാഹിതരായ ഇവര്‍ക്ക് ഒന്നരവയസുള്ള ഒരു മകന്‍ ഉണ്ട്. ഷഹാനയുടെ ഭര്‍ത്താവും മാതാവും സ്ത്രീധനത്തിനുവേണ്ടി മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയില്‍ ഷാജഹാന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വർഷംകൊണ്ട് ഒരു ലക്ഷം വെന്യു നിരത്തുകളിൽ എത്തിച്ച് ഹ്യൂണ്ടായ്