എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ വിജയികള്‍ക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കൊവിഡ് ഭീതിയിലും നാലുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. വിജയിച്ച എല്ലാവര്‍ക്കും ആശംസ അറിയിക്കുന്നതായും അതോടൊപ്പം ഈ വിജയം നിങ്ങളുടെ ഭാവിക്ക് പ്രചോദമാകട്ടെയെന്നും മുഖ്യമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം എസ്എസ്എല്‍സി ഇത്തവണത്തേത് റെക്കോഡ് വിജയമായിരുന്നു. പരീക്ഷ എഴുതിയവരില്‍ 98.82 ശതമാനം പേരും വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് .71ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പരീക്ഷയെഴുതിയവരില്‍ 41906 പേര്‍ക്കും മുഴുവന്‍ എ പ്ലസ് കിട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കാണ്.
keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാ ഫലം അറിയാന്‍ സാധിക്കും.