എസ്‌എസ്‌എല്‍സി ഫലം അറിയാന്‍ വിപുലമായ സംവിധാനങ്ങള്‍; വെബ്‌സൈറ്റ് മുഖേനയും ടെലഫോണ്‍ മുഖേനയും ഫലമറിയാം
എസ്‌എസ്‌എല്‍സി ഫലം അറിയാന്‍ വിപുലമായ സംവിധാനങ്ങള്‍; വെബ്‌സൈറ്റ് മുഖേനയും ടെലഫോണ്‍ മുഖേനയും ഫലമറിയാം
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി തെരഞ്ഞെടുപ്പുഫലം അറിയാന്‍ വിപുലമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഐ ടി അറ്റ് സ്കൂളിന്റെ സഹായത്തോടെയാണ് പരിക്ഷാഫലം അറിയാന്‍ സൌകര്യമൊരുക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം
അനുസരിച്ചാണ് ഐ ടി അറ്റ് സ്കൂള്‍ ഫലമറിയാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
എസ് എസ് എല്‍ സി ഫലം ലഭിക്കുന്ന വെബ്സെറ്റുകൾ ഇവയാണ്,
www.result.itschool.gov.in
www.result.kerala.gov.in,
www.results.itschool.gov.in,
www.keralapareekshabhavan.in,
www.results.kerala.nic.in
സിറ്റിസണ്‍സ് കാള്‍ സെന്‍റര്‍ മുഖേന 155300 (ബി എസ് എന്‍ എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന്), 0471155300 (ബി എസ് എന്‍ എല്‍ മൊബൈലില്‍ നിന്ന്), 0471 2335523, 0471 2115054, 0471 2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളിലും എസ് എസ് എല്‍ സി ഫലം ലഭിക്കും.
saphalam 2016 ആപ്ളിക്കേഷന്‍ വഴിയും എസ് എസ് എല്‍ സി ഫലം ലഭിക്കുന്നതാണ്. ഐ വി ആര്‍ സൊല്യൂഷന്‍ ഐ ടി സ്കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫിസില്‍ ഒരേസമയം 30 പേര്‍ക്കും 14 ജില്ല ഓഫീസുകളിലും ടെലിഫോണ്‍ മുഖേന ഫലം അറിയാം.
TS<space>RegNo.9645221221 എന്ന നമ്പരിലേക്ക് എസ് എം എസ് അയച്ചാലും ഫലമറിയാം. ഐ വി ആര്‍ സൊല്യൂഷനിലൂടെ 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലമറിയാനും സംവിധാനമുണ്ട്.