Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരിമ്പൂര്‍ തീര്‍ത്ഥകേന്ദ്ര തിരുന്നാളിന് തുടക്കമായി; അങ്ങാടി വളയെഴുന്നള്ളിപ്പ് ഞായറാഴ്ച

ഒക്ടോബര്‍ 16 പ്രധാന തിരുന്നാള്‍ ദിനത്തില്‍ രാവിലെ 10.30 നാണ് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന

അരിമ്പൂര്‍ തീര്‍ത്ഥകേന്ദ്ര തിരുന്നാളിന് തുടക്കമായി; അങ്ങാടി വളയെഴുന്നള്ളിപ്പ് ഞായറാഴ്ച
, വെള്ളി, 14 ഒക്‌ടോബര്‍ 2022 (21:07 IST)
അരിമ്പൂര്‍ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ഒക്ടോബര്‍ 15, 16 ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രധാന തിരുന്നാള്‍. ഒക്ടോബര്‍ 23 ഞായറാഴ്ച എട്ടാമിടം ഊട്ടുതിരുന്നാള്‍. തിരുന്നാളിന്റെ ഭാഗമായുള്ള ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് നടന്നു. 
 
നാളെ (ശനിയാഴ്ച) വൈകിട്ട് 5.30 ന് നടക്കുന്ന കുര്‍ബ്ബാന, ആഘോഷമായ കൂടുതുറക്കല്‍ ശുശ്രൂഷ എന്നിവയ്ക്ക് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കൂടുതുറക്കലിന് ശേഷം ചരിത്ര പ്രസിദ്ധമായ ഹാരാര്‍പ്പണ ചടങ്ങും ഇടവക ദേവാലയത്തിലേക്കുള്ള പ്രദക്ഷിണവും നടക്കും. 
 
ഒക്ടോബര്‍ 16 പ്രധാന തിരുന്നാള്‍ ദിനത്തില്‍ രാവിലെ 10.30 നാണ് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന. ഫാ.ഡേവീസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.റോയ് ജോസഫ് വടക്കന്‍ സന്ദേശം നല്‍കും. അന്നേ ദിവസം രാത്രി 7 മുതല്‍ അങ്ങാടി വളയെഴുന്നള്ളിപ്പ് നടക്കും. അരനൂറ്റാണ്ടോളമായി കുന്നത്തങ്ങാടിയിലെ വ്യാപാരികളും സൗഹൃദസംഘവും ചേര്‍ന്ന് നടത്തുന്ന ആഘോഷമായ വളയെഴുന്നള്ളിപ്പില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുക്കും. കോട്ടപ്പടി സുരേന്ദ്രന്‍ നയിക്കുന്ന നാദസ്വരവും എയ്ഞ്ചല്‍ വോയ്സ് മൂവാറ്റുപ്പുഴ, സെന്റ് ജോസഫ് കോട്ടപ്പടി എന്നിവരുടെ ബാന്റ് വാദ്യവും വളയെഴുന്നള്ളിപ്പിന്റെ പ്രധാന ആകര്‍ഷണമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്