Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

അരിമ്പൂര്‍ വി.ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍; അങ്ങാടി വളയെഴുന്നള്ളിപ്പ് ഒക്ടോബര്‍ 15 ന്

ഒക്ടോബര്‍ 15 പ്രധാന തിരുന്നാള്‍ ദിനത്തില്‍ രാത്രി ഏഴ് മുതല്‍ അങ്ങാടി വളയെഴുന്നള്ളിപ്പ് നടക്കും

St George Feast Arimpur Church Angadi Vala
, ശനി, 30 സെപ്‌റ്റംബര്‍ 2023 (11:07 IST)
തൃശൂര്‍: അരിമ്പൂര്‍ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹാദയുടെ തീര്‍ത്ഥകേന്ദ്രത്തിലെ പ്രസിദ്ധമായ തിരുന്നാള്‍ ഒക്ടോബര്‍ 14, 15 (ശനി,ഞായര്‍) തിയതികളില്‍. ഒക്ടോബര്‍ എട്ട് വെള്ളിയാഴ്ചയാണ് കൊടിയേറ്റം. ഒക്ടോബര്‍ 14 ശനിയാഴ്ച വൈകിട്ട് ചരിത്ര പ്രസിദ്ധമായ കൂടുതുറക്കല്‍ ചടങ്ങ് നടക്കും. ഹാരാര്‍പ്പണം, രൂപം എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളില്‍ നൂറ് കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും.
 
ഒക്ടോബര്‍ 15 പ്രധാന തിരുന്നാള്‍ ദിനത്തില്‍ രാത്രി ഏഴ് മുതല്‍ അങ്ങാടി വളയെഴുന്നള്ളിപ്പ് നടക്കും. അരനൂറ്റാണ്ടോളമായി കുന്നത്തങ്ങാടിയിലെ വ്യാപാരികളും സൗഹൃദസംഘവും ചേര്‍ന്ന് നടത്തുന്ന ആഘോഷമായ വളയെഴുന്നള്ളിപ്പില്‍ പ്രായഭേദമന്യേ നിരവധി ആളുകള്‍ പങ്കെടുക്കും. കോട്ടപ്പടി സുരേന്ദ്രന്‍ നയിക്കുന്ന നാദസ്വരവും എയ്ഞ്ചല്‍ വോയ്സ് മൂവാറ്റുപ്പുഴയുടെ ബാന്റ് വാദ്യവും ആട്ടം കലാസമിതിയുടെ ശിങ്കാരിമേളവും വളയെഴുന്നള്ളിപ്പിന്റെ മാറ്റ് കൂട്ടും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bank Holidays in October: ഒക്ടോബര്‍ മാസത്തില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞു കിടക്കും