Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ഫെബ്രുവരി 2025 (11:33 IST)
ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. 2019 മുതല്‍ 2024 വരെയുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോളിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുള്ളത്. 2016, 2017, 2018 കാലഘട്ടത്തിലാണ് കേരളത്തിലെ ഏറ്റവും അധികം ഡെങ്കിപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ കാലയളവില്‍ 218 മരണങ്ങളാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഈ വര്‍ഷം ഒന്നര മാസത്തിനിടെ നാലു ഡെങ്കി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകളും വ്യക്തമാക്കുന്നുണ്ട്.
 
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 1104198 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 1516 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ മാത്രം 301 പേര്‍ മരണപ്പെട്ടു. ഈ കാലയളവില്‍ കേരളത്തില്‍ 52,694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 
അതേസമയം കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ 71 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടാതെ 21 സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി