Webdunia - Bharat's app for daily news and videos

Install App

സൂര്യയും കുടുംബവും നല്‍കിയത് 50ലക്ഷം; ദുരിതാശ്വാസ നിധിയിലേക്കുള്ള വിവിധ താരങ്ങളുടെ സംഭാവനകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 ഓഗസ്റ്റ് 2024 (17:54 IST)
വയനാട് ദുരന്തത്തിന് പിന്നാലെ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ നിരവധി തെന്നിന്ത്യന്‍ താരങ്ങളാണ് രംഗത്തെത്തിയത്. പ്രളയകാലത്തും ഈ താരങ്ങള്‍ കേരളത്തിന് വേണ്ടി നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത്തവണ നടന്‍ സൂര്യയും കാര്‍ത്തിയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. നടി രശ്മിക മന്ദന പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കി. നേരത്തേ തന്നെ തമിഴ് നടന്‍ ചിയാന്‍ വിക്രം 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.
 
അതേസമയം മമ്മൂട്ടി 20 ലക്ഷവും ദുല്‍ഖര്‍ 15 ലക്ഷവും നല്‍കി. ഇരുവരും ചേര്‍ന്ന് 35 ലക്ഷം രൂപയാണ് സംഭാവനയായി നല്‍കിയത്. നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലൂടെയാണ് ഫഹദ് ഫാസില്‍ പങ്കുവെച്ചത്. ദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെയും ജനങ്ങളുടെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും താരം കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടു, യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments