Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് ദുരന്തം; ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്കുള്ള താല്‍ക്കാലിക പാലം ഇന്ന് പൂര്‍ത്തിയാകും

Wayanad Land slide

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 1 ഓഗസ്റ്റ് 2024 (10:24 IST)
വയനാട് ദുരന്തത്തില്‍ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്കുള്ള താല്‍ക്കാലിക പാലം ഇന്ന് പൂര്‍ത്തിയാകും. മുണ്ടക്കൈയിലേക്ക് ചൂരല്‍ മലയില്‍ നിന്നും താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് എത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ 17 ട്രക്കുകളിലായി ഇവ ചൂരല്‍മലയിലെത്തിച്ചു. 
 
കണ്ണൂരിലെത്തിയ ആദ്യ വിമാനത്തില്‍ നിന്നും ഇറക്കിയ പാലം നിര്‍മാണ സാമഗ്രികള്‍ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരല്‍മലയിലെ ദുരന്ത മേഖലയില്‍ എത്തിച്ചിരുന്നു. പാലം നിര്‍മാണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച പാലം പൂര്‍ണ നിലയില്‍ എത്തിക്കാനാകും എന്നാണ് ഇന്നത്തെ അവലോകനയോഗത്തില്‍ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹായം ആഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; സൈബര്‍ പോലീസ് കേസെടുത്തു