Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ നല്‍കി നടന്‍ ചിയാന്‍ വിക്രം

Actor Vikram

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 1 ഓഗസ്റ്റ് 2024 (13:50 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ നല്‍കി നടന്‍ ചിയാന്‍ വിക്രം. ദുരന്തത്തില്‍ തനിക്ക് ഏറെ വേദനയുണ്ടെന്നും താരം പറഞ്ഞു. 2018 പ്രളയമുണ്ടായപ്പോഴും താരം കേരളത്തിന് സഹായവുമായി വന്നിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് നിരവധി പേര്‍ സഹായവുമായി എത്തുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസ്ഥാനത്തിന് വേണ്ട സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
 
അതേസമയം വയനാട്ട് ദുരന്തത്തില്‍ മരണം 282 കടന്നിട്ടുണ്ട്. കൂടാതെ 200ഓളം പേരെ കാണാനില്ലെന്നാണ് ലഭിക്കുന്ന വിവരം. ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെത്തിയ 100-ല്‍ പരം മൃതദേഹങ്ങളുടെ പോസ്മോര്‍ട്ടം നിലമ്പൂരില്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരച്ചിലിന് സ്നിഫര്‍ ഡോഗുകളും രംഗത്തുണ്ട്. തകര്‍ന്ന വീടുകള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങികിടക്കുന്നുണ്ട്. വയനാട് കളക്ടറേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം പുരോഗമിക്കുകയാണ്. ചീഫ് സെക്രട്ടറി വി.വേണുവിനൊപ്പമാണ് പ്രത്യേക വിമാനത്തില്‍ മുഖ്യമന്ത്രി വയനാട് എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട് ദുരന്തം: പുതിയ സിനിമയുടെ റിലീസ് മാറ്റിവെച്ച് ആസിഫ് അലി