Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക്ഡൗൺ കാലത്തെ മദ്യവിതരണം: സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു

ലോക്ക്ഡൗൺ കാലത്തെ മദ്യവിതരണം: സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു

അഭിറാം മനോഹർ

, വ്യാഴം, 2 ഏപ്രില്‍ 2020 (13:09 IST)
ലോക്ക്ഡൗൺ കാലത്ത് വിത്ത്ഡ്രോവൽ സിൻഡ്രം ഉള്ളവർക്ക് മദ്യം വി​തരണം ചെയ്യാമെന്ന സർക്കാർ ഉത്തരവ് ​ഹൈക്കോടതി സ്റ്റേ ചെയ്തു. ടി എൻ പ്രതാപൻ എം പി സമർപ്പിച്ച ഹർജിയിൽ മൂന്നാഴ്ച്ച കാലത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്‌തിരിക്കുന്നത്.മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്റ്റേ ചെയ്തു. 
 
വിത്ത്ഡ്രോവൽ സിൻഡ്രം ഉള്ളവർക്ക് ആഴ്ച്ചയിൽ മൂന്ന് ലിറ്റർ മദ്യം ലഭ്യമാക്കാമെന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ മദ്യാസക്തി ഉള്ളവർക്ക് ചികിത്സലഭ്യമാക്കുകയാണ് വേണ്ടത്, മദ്യം എത്തിച്ചു നൽകുകയല്ലെന്നും ഉത്തരവ് ഡോക്‌ടർമാരെ അപഹസിക്കുന്നതിന് തുല്യമാണെന്നുമുള്ള വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.സർക്കാർ ഉത്തരവിനെതിരെ ഐഎംഎ ഉ​ൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകൾ രംഗത്ത് വന്നതും കോടതി പരിഗണനക്കെടുത്തു.ഡോക്ടർമാർ മദ്യം കുറിക്കില്ലെങ്കിൽ പിന്നെ ഉത്തരവുകൊണ്ട് എന്ത് പ്രയോജനമെന്നും കോടതി ചോദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധികൃതരുടെ അശ്രദ്ധ; കൊവിഡ് രോഗി കിടന്ന ബെഡിൽ കിടത്തിയ യുവതിക്കും നവജാതശിശുവിനും കൊറോണ