Publish Date: Wed, 10 Mar 2021 (20:13 IST)
Updated Date: Wed, 10 Mar 2021 (20:16 IST)
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കുന്നതിന് സർക്കാർ നിയമോപദേശം തേടി. ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോടാണ് സർക്കാർ നിയമോപദേശം തേടിയത്. സ്വപ്‌നയുടെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചതായി സ്വപ്‌ന പറയുന്ന ശബ്‌ദരേഖ ഗൗരവകരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. ശബ്ദം തന്റേതെന്ന് സ്വപ്ന സ്ഥിരീകരിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ തുടർനടപടി എന്താകണമെന്നാണ് നിയമോപദേശം ആവശ്യപ്പെട്ടത്. നിയമോപദേശം ലഭിച്ച ശേഷമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകു.