Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനൊന്നുക്കാരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വില്പനയ്ക്ക് വെച്ച് രണ്ടാനമ്മ

Pocso thodupuzha crime news Kerala news Idukki news

കെ ആര്‍ അനൂപ്

, ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (12:36 IST)
11 വയസ്സുള്ള പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വില്പനയ്ക്ക് വെച്ച സംഭവത്തില്‍ പ്രതി കുട്ടിയുടെ തന്നെ രണ്ടാനമ്മയാണെന്ന് പോലീസ്. തൊടുപുഴയിലാണ് സംഭവം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലീസിനെ പ്രതി രണ്ടാനമ്മ ആണെന്ന് മനസ്സിലാക്കാനായത്.
 
സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടത് രണ്ടാനമ്മയുടെ ഫോണ്‍ ഉപയോഗിച്ചാണ്. പിതാവിന്റെ ഫേസ്ബുക്ക് ഐഡി ഇതിനായി ഉപയോഗിച്ചു. പെണ്‍കുട്ടിയുടെ അച്ഛനുമായി ഉണ്ടായ വഴക്കാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് രണ്ടാനമ്മ പോലീസിനോട് പറഞ്ഞു.
 
പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു വില്‍പ്പന പോസ്റ്റ് രണ്ടാനമ്മ ഇട്ടത്. ഇവര്‍ക്ക് ആറുമാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിങ്ങിന് വിധേയമാക്കും. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് തൊടുപുഴ പോലീസ് കേസെടുത്തിട്ടുള്ളത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയില്‍ ഫേസ്ബുക്കില്‍ 11കാരിയെ വില്‍പ്പനയ്ക്ക് വച്ച് രണ്ടാനമ്മ