Webdunia - Bharat's app for daily news and videos

Install App

ബൈക്കിൽ ഉരസിയശേഷം നിർത്താതെ പോയി; പിന്തുടർന്ന നാട്ടുകാരുടെ ബൈക്കിനെയും തട്ടിയിട്ടു: കൊല്ലത്ത് കല്ലട ബസിന് നേരേ കല്ലേറ്‌

തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് പോയ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസാണ് ദേശീയപാതയിൽ കൊട്ടിയത്തിനടുത്തുള്ള പള്ളിമുക്കിൽ വെച്ച് വഴിയാത്രക്കാരന്റെ ബൈക്കിൽ ഉരസിയത്.

Webdunia
ബുധന്‍, 5 ജൂണ്‍ 2019 (12:34 IST)
ബൈക്കിൽ ഉരസിയ ശേഷം നിർത്താതെ പോയ കല്ലട ബസിനെ നാട്ടുകാർ പിന്തുടർന്ന് കല്ലെറിഞ്ഞതിനെത്തുടർന്ന് ട്രിപ്പ് മുടങ്ങി. ബൈക്ക് യാത്രക്കാരെ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞശേഷം ബസ് വിട്ടുപോയതാണ് പ്രകോപനമായത്.
 
തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് പോയ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസാണ് ദേശീയപാതയിൽ കൊട്ടിയത്തിനടുത്തുള്ള പള്ളിമുക്കിൽ വെച്ച് വഴിയാത്രക്കാരന്റെ ബൈക്കിൽ ഉരസിയത്. തുടര്‍ന്ന് നാട്ടുകാര്‍ ബൈക്കുകളില്‍ ബസിനെ പിന്തുടര്‍ന്നു. പിന്തുടര്‍ന്ന ബൈക്കുകളിലൊന്നിനെ ബസ് വീണ്ടും തട്ടിയതോടെയാണ് നാട്ടുകാര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്‍ മുൻവശത്തെ ചില്ലുകള്‍ പൂർണ്ണമായും തകര്‍ന്നു.
 
ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന റിസർവ് ഡ്രൈവറെക്കൊണ്ടാണ് ബസ് നടുറോഡിൽനിന്നു മാറ്റിയത്. യാത്രക്കാരെ മറ്റ് വാഹനത്തിൽ കയറ്റിവിടാൻ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.പോലീസ് സ്ഥലത്തുനിന്ന്‌ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

അടുത്ത ലേഖനം
Show comments