Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഖമില്ലെന്ന് സുരേഷ്, കൂടുതല്‍ കളി വേണ്ടെന്ന് പൊലീസ്; നീക്കം ശക്തമാക്കി അന്വേഷണ സംഘം

suresh kallada
കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ആരോഗ്യ കാരണങ്ങൾ പറഞ്ഞാണു സുരേഷ് ഒഴിഞ്ഞുമാറിയത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്‌ച​ഹാജരാകണമെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷ്‌ണര്‍ നല്‍കിയ നോട്ടില്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ ആണെന്നും ആരോഗ്യം ശരിയല്ലെന്നുമാരുന്നു സുരേഷ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ഇന്ന് മരട് സിഐയുടെ​ഓഫീസിൽ​ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു മറുപടി.

അന്വേഷണം​തൃക്കാക്കര​എസിപി​ഏറ്റെടുത്തതിനാൽ സുരേഷ് ഹാജരാകുമെന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കുന്നുണ്ട്. മൊഴി​രേഖപ്പെടുത്തിയ​ശേഷം​സംഭവത്തിൽ​സുരേഷ് കല്ലടക്കും​പങ്കുണ്ടോ​എന്ന് പരിശോധിക്കും.​ പങ്ക് വ്യക്തമായാൽ​നടപടിയുണ്ടാകും

ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്‍റെ ആലോചന. സഹകരിക്കാത്ത പക്ഷം സുരേഷിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുറച്ചങ്ങോട്ട് നീങ്ങി കിടക്കൂ, എനിക്കൊന്ന് ഉറങ്ങണം'- കല്ലട സ്റ്റാഫിൽ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് യുവതിയുടെ കുറിപ്പ്