Select Your Language

Notifications

webdunia
webdunia
webdunia
webdunia

വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

Stray Dog Bite

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 31 ജനുവരി 2025 (17:27 IST)
വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. പടയണിവെട്ടം സ്വദേശികളായ ഗംഗാധരന്‍, സഹോദരന്‍ രാമചന്ദ്രന്‍, ഹരികുമാര്‍, പള്ളിമുക്ക് മറിയാമ്മ രാജന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗംഗാധരനും മറിയാമ്മയ്ക്കും മുഖത്താണ് തടിയേറ്റത്. ഇവരുടെ മൂക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു
 
ഗംഗാധരന്റെ നിലവിളി കേട്ട് രക്ഷിക്കാന്‍ എത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്. അതേസമയം ഹരികുമാറിന്റെ വയറിലാണ് നായ കടിച്ചത്. അയല്‍വക്കത്തുള്ള ബന്ധുവായ കുട്ടിയെ നായ കടിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷിക്കാന്‍ എത്തുകയായിരുന്നു മറിയാമ്മ. പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും നായകള്‍ക്കും പേപ്പട്ടിയുടെ കടി ഏറ്റിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലി: 3000 രൂപാ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ