തൃശൂര്‍: ഭൂമി വില്‍ക്കുന്നതിനു മുമ്പുള്ള ആര്‍ ഒആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 3000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. അതിരപ്പള്ളി വില്ലേജ് ഓഫീസര്‍ കെ.എല്‍ ജൂഡിനെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്.
സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 3000 രൂപാ നല്‍കണമെന്ന് പരാതിക്കാരനോട് ആവശപ്പെട്ടതോടെ അയാള്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ അന്വേഷണത്തില്‍ ജൂഡ് മുമ്പ് കാസര്‍കോട്ട് കൈക്കൂലി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മാളയിലായിരുന്നപ്പോഴും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉണ്ടായിരുന്നു എന്നും വിജിലന്‍സ് കണ്ടെത്തി.
തുടര്‍ന്നാണ് വിജിലന്‍സ് കെണിയൊരുക്കിയത്. വിജിലന്‍സ് നല്‍കിയ ഫിനോഫ്തലീന്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന്‍ വില്ലേണ്ട് ഓഫീസര്‍ക്ക് നല്‍കി. പണം ജൂഡ് സോക്‌സിനുള്ളില്‍ ഒളിപ്പിച്ചിരുന്നു എങ്കിലും വിണ്ടിലന്‍സ് അത് കണ്ടെടുത്തു അറസ്റ്റു ചെയ്യുകയായിരുന്നു.