Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടരുന്ന ശല്യം; തിരുവനന്തപുരത്ത് തെരുവ് നായയുടെ കടിയേറ്റത് 20 പേര്‍ക്ക്, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

തെരുവു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ 9 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മൂന്നു സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

dog

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 3 ജൂലൈ 2025 (16:10 IST)
dog

തിരുവനന്തപുരത്ത് 20 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. തെരുവു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ 9 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മൂന്നു സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം ആക്രമണം നടത്തിയ നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെയാണ് നായ അക്രമാസക്തമായത്.
 
പോത്തന്‍കോട് ജംഗ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നായ ആക്രമണം നടത്തി. വഴിയില്‍ കണ്ടവരെയെല്ലാം നായ ആക്രമിച്ചു. പരിക്കേറ്റ എല്ലാവര്‍ക്കും കാലിലാണ് കടിയേറ്റത്. എല്ലാവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം ആലപ്പുഴയില്‍ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു. അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ ആണ് മരണപ്പെട്ടത്. 65 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഇദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തിയിരുന്നു.
 
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ തെരുവുനായ ആക്രമിച്ചത്. സൈക്കിളില്‍ വീട്ടിലേക്ക് വരികയായിരുന്ന ഇദ്ദേഹത്തിന്റെ പിറകെ നായ ഓടി വരികയും ഇദ്ദേഹം ഭയപ്പെട്ട് റോഡില്‍ വീഴുകയും ചെയ്തു. നായയുടെ നഖം ഇദ്ദേഹത്തിന്റെ കാലില്‍ കൊണ്ട് മുറിവേറ്റിരുന്നു. ഇത് ഗോപിനാഥന്‍ കാര്യമാക്കിയില്ല. പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ ശേഷമാണ് ചികിത്സ തേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kottayam Medical College Building Collapse: തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി