Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സർവീസുകൾ മാത്രം, റസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സർവീസുകൾ മാത്രം, റസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല
, വെള്ളി, 23 ഏപ്രില്‍ 2021 (13:59 IST)
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നാളെയും മറ്റന്നാളും അവശ്യസർവീസുകൾക്ക് മാത്രം അനുമതി. സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. റസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പുന്നതിനും രണ്ട് ദിവസങ്ങളിൽ വിലക്കുണ്ടാകും.
 
പൊതുഇടങ്ങളിലെ സമ്പർക്കം പരമാവധി കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഭക്ഷണ സാധനങ്ങൾ, പച്ചക്കറി, പഴം, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. റസ്റ്റോറന്റുകളിൽ  ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല. രാത്രി ഒൻപത് വരെ പാഴ്സലും ഹോം ഡെലിവറിയും അനുവദനീയമാണ്.
 
അതേസമയം ദീർഘദൂര ബസ്, ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെടില്ല. പൊതുഗതാഗതവും ചരക്കുഗതാഗതവും ഉണ്ടാകും. ബസ്, ട്രെയിൻ, വിമാന യാത്രക്കാരെ കൊണ്ടുപോകുന്ന സ്വകാര്യ, ടാക്സി വാഹനങ്ങൾ തടയില്ല. മുൻകൂട്ടി നിശ്ച‌യിച്ച മുൻകൂട്ടി നിശ്ചയിച്ച വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ പരമാവധി 75 പേരെ പങ്കെടുപ്പിച്ചു നടത്താം. എന്നാൽ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
 
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവശ്യ സർവീസ് ഓഫറുകൾ പ്രവർത്തിക്കും. ജീവനക്കാർക്ക് തിരിച്ചറിയൽ രേഖയുമായി യാത്ര ചെയ്യാം. അത്യാവശ്യ യാത്രക്കാർ, രോഗികൾ, അവരുടെ സഹായികൾ, വാക്സിൻ എടുക്കാൻ പോകുന്നവർ എന്നിവർ തിരിച്ചറിയൽ രേഖ കാണിക്കണം. തെരഞ്ഞെടുപ്പ്, പരീക്ഷ, കൊവിഡ് ജോലികളുള്ളവർക്കും യാത്രാവിലക്കുണ്ടാവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരളുറപ്പോടെ കേരളം; ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് അരക്കോടിയിലേറെ, ഒറ്റക്കെട്ടായി ജനതയുടെ പ്രതിരോധം