Publish Date: Tue, 07 Aug 2018 (07:56 IST)
Updated Date: Tue, 07 Aug 2018 (07:57 IST)
മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. മോട്ടോര്‍ തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി നടത്തുന്ന ഹർത്താൽ ചൊവ്വാഴ്ച അർധരാത്രി വരെയാണ് ഉണ്ടാകുക.
നിരത്തില്‍ നിന്ന് എല്ലാ വാഹനങ്ങള്‍ ഒഴിഞ്ഞതോടെ ഹര്‍ത്താല്‍ പ്രതീതിയാണുള്ളത്. പൊതുഗതാഗതം സ്തംഭിച്ച അവസ്ഥയാണുള്ളത്. സ്വകാര്യ ബസുകൾ, ചരക്കുവാഹനങ്ങൾ, ഓട്ടോ, ടാക്സി തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിലാണ്.
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂര്‍, എം.ജി, കേരള, ആരോഗ്യ സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ഹർത്താൽ അല്ലാത്തതിനാൽ കടകളും ഹോട്ടലുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.