Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാടോടി സംഘത്തിലെ സ്ത്രീ മാന്തിയ ഭാഗം ചൊറിഞ്ഞു തടിച്ചു; വിദ്യാര്‍ഥിനിയുടെ കഴുത്തില്‍ കറുത്ത പാട്, വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി

Student Attacked
, വ്യാഴം, 12 ഓഗസ്റ്റ് 2021 (12:21 IST)
മൂവാറ്റുപുഴയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ നാടോടി സംഘത്തിലെ സ്ത്രീയെ തടയാനുള്ള ശ്രമത്തില്‍ പരുക്കേറ്റ എല്‍എല്‍ബി വിദ്യാര്‍ഥിനി കൃഷ്ണയ്ക്ക് ശരീരത്തില്‍ അസാധാരണമായ പരുക്ക്. പരുക്കേറ്റ കൃഷ്ണയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. 
 
നാടോടി സ്ത്രീയുമായുള്ള മല്‍പിടിത്തത്തിനിടെയാണ് കൃഷ്ണയ്ക്ക് പരുക്കേറ്റത്. കഴുത്തില്‍ നാടോടി സ്ത്രീ മാന്തിയിട്ടുണ്ട്. ഉപദ്രവമേറ്റ ശരീരത്തിന്റെ പല ഭാഗങ്ങളിലും ചൊറിഞ്ഞു തടിച്ചു. കഴുത്തില്‍ കറുത്ത പാടുകള്‍ തെളിഞ്ഞുവന്നിട്ടുണ്ട്. പൊലീസിന്റെ നിര്‍ദേശപ്രകാരം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ത്വക് രോഗ വിദഗ്ധനാണ് കൃഷ്ണയെ പരിശോധിച്ചത്. 
 
നാടോടി സ്ത്രീ കൃഷ്ണയുടെ കഴുത്തില്‍ മുറുകെപ്പിടിച്ചിരുന്നു. നാടോടി സ്ത്രീയുടെ കൈവിരലുകളില്‍ നെയില്‍ പോളിഷ് പോലെ എന്തോ തേച്ചിരുന്നതായി കൃഷ്ണ പറയുന്നു. കൈ വിരലുകളില്‍ എന്തോ രാസപദാര്‍ത്ഥം പുരട്ടിയാണ് നാടോടി സ്ത്രീ കവര്‍ച്ചയ്ക്ക് എത്തിയതെന്നാണ് സംശയം. കൃഷ്ണയുടെ ശരീരത്തില്‍ പലയിടത്തും ചൊറിഞ്ഞു തടിക്കുകയും കറുത്ത പാടുകള്‍ കാണുകയും ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നുമുതല്‍ 566 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; 171 വാര്‍ഡുകളും മലപ്പുറത്ത്