Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫുട്ബോൾ കളിക്കിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Student death
Student death
തൃശൂര്‍ ചെമ്പൂക്കാവ് പെന്‍ഷന്‍ മൂലയിലെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പാട്ടുരായ്ക്കല്‍ ഗിരിജാ തിയറ്ററിന് സമീപം റോസ് ഗാര്‍ഡന്‍ ശ്രീവല്‍സത്തില്‍ സുനില്‍ പൊതുവാളിന്റെ മകന്‍ മാധവ് എസ് പൊതുവാള്‍ (18) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ്. 
 
ശനിയാഴ്ച വൈകിട്ട് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹകളിക്കാര്‍ ചേര്‍ന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് പാറമേക്കാവ് ശാന്തി ഘട്ടില്‍. അച്ഛന്‍ സുനില്‍ ഹൈക്കോടതിയില്‍ കോര്‍ട്ട് ഓഫീസറാണ്. അമ്മ: പൂര്‍ണിമ. സഹോദരന്‍ മാനവ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഭാരതീയ വിദ്യാഭവന്‍ പോട്ടോര്‍).
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്