Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് ദുരന്തം: സൂചിപ്പാറയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

Wayanad Land Slide

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 9 ഓഗസ്റ്റ് 2024 (14:18 IST)
വയനാട് ദുരന്തത്തില്‍ സൂചിപ്പാറയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 3 പൂര്‍ണ്ണമൃത ദേഹങ്ങളും ഒരു ശരീരത്തിന്റെ അവശിഷ്ടവുമാണ് കണ്ടെത്തിയത്. എട്ടംഗ സന്നദ്ധ സംഘടനയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. ഉരുള്‍പൊട്ടല്‍ ഉണ്ടായി പതിനൊന്നാം ദിനമാണ് നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. അതേസമയം മുണ്ടക്കൈ അങ്ങാടിക്ക് സമീപം ദുര്‍ഗന്ധം അനുഭവപ്പെട്ട പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
 
പോലീസ് നായയുടെ സഹായത്തോടെയാണ് തിരച്ചില്‍ തുടരുന്നത്. അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകുട്ടികളുടെ വിവാഹപ്രായം 9 ആക്കാൻ ബിൽ, ഇറാഖിൽ വ്യാപക പ്രതിഷേധം