Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

എ കെ ജെ അയ്യർ

, ഞായര്‍, 19 മെയ് 2024 (12:46 IST)
കണ്ണൂർ: പോളിടെക്നിക് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ഇ.കെ.നായനാർ സ്മാരക ഗവ.പോളിടെക്നിക്കിലെ ഒന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അഭിജിത് ഗംഗാധരൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഹോസ്റ്റൽ മുറിയിലെ ജന്നൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി മൊബൈലിൽ സംസാരിച്ചു കൊണ്ട് മുറിയിലേക്ക് പോയ അഭിജിതിൻ്റെ മരണ വാർത്തയാണ് പിറ്റേന്ന് രാവിലെ കേട്ടത്. രാവിലെ എട്ടരയ്ക്കുള്ള സെമസ്റ്റർ പരീക്ഷയ്ക്കിരിക്കേണ്ട സമയമായിട്ടും അഭിങ്ങിതിനെ കാണാത്തതിനെ തുടർന്ന് സഹപാഠികൾ നടത്തിയ അന്വഷണത്തിലാണ് അഭിജിതിൻ്റെ മുതദേഹം കണ്ടെത്തിയത്.
 
വിവരം അറിഞ്ഞു ചന്തേര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ കൈക്കൊണ്ടു. ഭീമനങ്ങാട് മാങ്ങോട് തുണ്ടിയിൽ ഗംഗാധരൻ- സജിനി ദമ്പതികളുടെ മകനാണ് അഭിങ്ങിത് സഹോദരങ്ങൾ: രേണുക, അശ്വതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു