Publish Date: Sun, 19 May 2024 (11:43 IST)
Updated Date: Sun, 19 May 2024 (11:45 IST)
കാസർകോട് : മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു. കാത്തങ്ങാട് നയാ ബസാറിലെ തട്ടുകട ജീവനക്കാരൻ ഉദയൻ (55) ആണ് മരിച്ചത്.ഇയാൾ മദ്യലഹരിയിൽ കോട്ടച്ചേരി പെട്രോൾ പമ്പിന് എതിർ വശത്തെ ട്രാൻസ്ഫോമറിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണ ഉദയനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ ഉദയൻ കഴിഞ്ഞ 10 വർഷത്തിലേറെയായി കാഞ്ഞങ്ങാട്ടാണ് താമസം